കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് അ​തി​വേ​ഗ​മു​യ​രു​ന്നു

single-img
9 July 2022

സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നതിനിടെ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് അ​തി​വേ​ഗ​മു​യ​രു​ന്നു. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ മാത്രം ഒ​രാ​ഴ്ച​ക്കി​ടെ പ​ത്ത​ടി​യാ​ണ് ജലനിരപ്പ് ഉയർന്നത്. ഈ ​മാ​സം ഒ​ന്നി​ന് 2340.74 അ​ടി​യാ​യി​രു​ന്ന ജ​ല​നി​ര​പ്പ് ഏ​ഴ് ദി​വ​സം​കൊ​ണ്ട് 2351.18 അ​ടി​യി​ലെ​ത്തി. 2403 അ​ടി​യാ​ണ് പ​ര​മാ​വ​ധി ശേ​ഷി.

അതേസമയം ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അല‍ർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ കിട്ടും.

ഗുജറാത്ത്‌ തീരം മുതൽ കർണാടക തീരം വരെ നിലനിൽക്കുന്ന ന്യുന മർദ്ദ പാത്തിയും ഒഡിഷ-ആന്ധ്ര പ്രദേശ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയും അനുബന്ധ കാലവർഷക്കാറ്റുകളുമാണ് മഴ ശക്തമാകാൻ കാരണം. ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്.

ഇ​ടു​ക്കി താ​ലൂ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്- 68.4 മി​ല്ലീ​മീ​റ്റ​ർ. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി തു​ട​രു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ മു​ന്ന​റി​യി​പ്പ്. അ​ങ്ങി​ങ്ങ് മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട​ത​ല്ലാ​തെ കാ​ര്യ​മാ​യ മ​ഴ​ക്കെ​ടു​തി​ക​ൾ വെ​ള്ളി​യാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.