ഒരിക്കൽ കൂടി അവസരമില്ല; വീട്ടിലേക്ക് മടങ്ങുന്നു എന്ന് സഞ്ജു

single-img
8 July 2022

ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയിൽ ആദ്യ മത്സരം കളിക്കാൻ ഉള്ള ടീമിൽ മാത്രമാണ് മലയാളി ബാറ്റർ സഞ്ജു സാംസണുണ്ടായിരുന്നത്. എന്നാൽ ആ മത്സരത്തിൽ പ്ലേയിംഗ് ഇലവനിൽ ഇടംനേടാനും താരത്തിന് അവസരം ലഭിച്ചില്ല, ഇതോടുകൂടി തിരികെ നാട്ടിലേക്ക് മടങ്ങുകയാണ് സഞ്ജു.

സതാംപ്ടണിൽ നടക്കുന്ന ആദ്യ ട്വന്റി20യിൽ ദീപക് ഹൂഡയ്ക്ക് അവസരം നൽകാനാണ് ടീം മാനേജ്മെന്റ് തീരുമാനിച്ചത്. മികച്ച ഫോമിലുള്ള കോഹ് ലി, ഋഷഭ് പന്ത് ഉൾപ്പെടെയുള്ളവർ രണ്ടാം ട്വന്റി20 മുതൽ ടീമിനൊപ്പം ചേരുന്നതോടെ സഞ്ജുവിനും രാഹുൽ ത്രിപാഠി ഉൾപ്പെടെയുള്ള താരങ്ങളും നാട്ടിലേക്ക് പോരാതെ മറ്റു മാർഗങ്ങളില്ല എന്നായി.

തിരികെ യാത്രയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ടീം ജേഴ്സിയിൽ ബാറ്റുമായി നിൽക്കുന്ന ഫോട്ടോയാണ് സഞ്ജു പങ്കുവെച്ചത്. വീട്ടിലേക്ക് മടങ്ങുന്നു, എല്ലാവർക്കും നന്ദി, സഞ്ജു ഫോട്ടോയോടപ്പംഎഴുതി. നേരത്തെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യ്ക്ക് മുമ്പ് ഇന്ത്യൻ താരങ്ങളുടെ ഫോട്ടോഷൂട്ടിൻറെ ചിത്രങ്ങൾ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ ഏറ്റവും വൈറലായത് സഞ്ജുവിൻറെ ചിത്രമായിരുന്നു.

https://www.instagram.com/p/CfvMeOhPDj4/