കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാൻ പദ്ധതിയില്ല: ദക്ഷിണ റെയിൽവേ

single-img
6 July 2022

നിലവിൽ കേരളത്തിൽ കൂടി ഓടുന്ന ട്രെയിനുകളുടെ വേഗത കൂട്ടാനും മൂന്നാമതൊരു പാത നിർമ്മിക്കാനും വന്ദേ ഭാരത് ട്രെയിൻ അനുവദിക്കാനും പദ്ധതിയില്ല എന്ന് ദക്ഷിണ റെയിൽവേ അറിയിക്കുന്നു. മറിച്ചുള്ള പ്രചാരണങ്ങൾ വ്യാജമാണെന്നും തിരുവനന്തപുരം സ്വദേശി അജയ് എസ് കുമാറിന് നൽകിയ മറുപടിയിൽ ദക്ഷിണ റെയിൽവേ ആസ്ഥാനത്തുള്ള ട്രാൻസ്‌പോർട്ടേഷൻ ബ്രാഞ്ച് അറിയിച്ചു.

കേരളത്തിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ പരമാവധി വേഗത 57 കിലോമീറ്ററാണ്. ആകെയുള്ള നാല് ജനശതാബ്ദികളിൽ തിരുവനന്തപുരം- കോഴിക്കോട് ട്രെയിന് മാത്രമാണ് ഈ വേഗം ഇപ്പോൾ ഉള്ളത്. ബാക്കിയുള്ളവ 53- 54 കിലോമീറ്റർ വരെയാണ് നിലവിൽ വേഗത കൈവരിക്കുന്നത്.

അതേസമയം, ബാംഗ്ലൂർ- കണ്ണൂർ ട്രെയിൻ കോഴിക്കോട് വരെ നീട്ടാനുള്ള നിർദ്ദേശം പരിഗണനയിൽ ഉണ്ടെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു. കേരളത്തിൽ റെയിൽവേ മൂന്നാമത് പാത നിർമ്മിക്കുന്നതായും വന്ദേ ഭാരത് കൊണ്ടുവരുന്നതാണ് വേഗത 160 കിലോമീറ്റർ വരെ കൂട്ടുന്നതായും വൻ പ്രചാരണം നടന്നിരുന്നു. ഇതിനെയെല്ലാം തള്ളുന്ന മറുപടിയാണ് ഇപ്പോൾ റെയിൽവേ നൽകിയിരിക്കുന്നത്.

വ്യാജ പ്രചാരണങ്ങളുടെ മുൻപന്തിയിൽ സംഘപരിവാറും കേന്ദ്രമന്ത്രി വി മുരളീധരന്റെ ഓഫീസിലെ ചിലരും കെ റെയിൽ വിരുദ്ധരും കൈകോർത്തതായും കരുതപ്പെടുന്നു.