ഉദയ്‌പൂർ കൊലക്കേസ് പ്രതികൾ ബിജെപിക്കാരാണെന്നു തെളിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്

single-img
3 July 2022

ഉദയ്‌പൂർ കൊലക്കേസ് പ്രതിക്ക് ബി ജെ പി ബന്ധമുണ്ടെന്നതിന് തെളിവായി കൂടുതൽ ഫോട്ടോകളും വിവരങ്ങളും പുറത്ത്. ഇതിൽ പ്രധാനം രാജസ്ഥാൻ പ്രതിപക്ഷ നേതാവ് ഗുലാബ്ചന്ദ് കട്ടാരിയയ്‌ക്കൊപ്പം റിയാസ് അട്ടാരി നിൽക്കുന്ന ചിത്രങ്ങളാണ്. 2018 ലെ ഒരു പരിപാടിയിൽ നിന്നുള്ളതാണ് ഈ ചിത്രം. ബിജെപി ന്യൂനപക്ഷ മോർച്ചയുമായി ബന്ധമുള്ള പ്രവർത്തകനും റിയാസ് ബിജെപി പ്രവർത്തകനാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഉയരുന്ന ആരോപണങ്ങളെ തള്ളിക്കളയുകയാണ് ബി ജെ പി നേതാക്കൾ.

അതുപോലെ ഉദയ്‌പൂർ ബിജെപി ജില്ലാ പ്രസിഡന്റ് രവീന്ദ്ര ശ്രീമാലിക്കൊപ്പമുള്ള റിയാസിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ചിത്രം പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി ശ്രീമാലി രംഗത്ത് വന്നു. റിയാസിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും, ആൾക്കൂട്ടത്തിൽ ആർക്കെങ്കിലും ചിത്രമെടുക്കാമെങ്കിൽ അങ്ങനെയുള്ള ഒരാളെ ഒരു പാർട്ടിയുമായും ബന്ധപ്പെടുത്താനാവില്ലെന്നും എതിരാളികൾ ഗൂഢാലോചനയിലൂടെയാണ് ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

ഒന്നിന് പുറകെ ഒന്നായി കൊലക്കേസ് പ്രതിയുടെ പാർട്ടി ബന്ധം പുറത്ത് വന്നതോടെ പ്രതിരോധത്തിലായ രാജസ്ഥാനിലെ ബിജെപി. ‘ബിജെപി ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയാണെന്നും അതിനാൽ ആർക്കും ഞങ്ങളുടെ നേതാക്കൾക്കൊപ്പം ചിത്രമെടുക്കാമെന്നും ഇതിനർത്ഥം അദ്ദേഹം ഞങ്ങളുടെ പാർട്ടി അംഗമായിരുന്നു എന്നല്ലെന്നും രാജസ്ഥാൻ ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് എം സാദിഖ് ഖാൻ പറഞ്ഞു.