ബാങ്ക് കൊള്ളയടിച്ചതായി കേട്ടിട്ടുണ്ട്; എന്തിനാണ് പെട്ടിക്കട ആക്രമിക്കുന്നത്; രാഹുലിന്റെ ഓഫീസിനെതിരെയുള്ള ആക്രമണത്തെ പരിഹസിച്ച് കെ സുരേന്ദ്രന്‍


എംപിയായ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിൽ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി . ബാങ്ക് കൊള്ളയടിച്ചതായി കേട്ടിട്ടുണ്ട്. എന്നാല്‍ എന്തിനാണ് പെട്ടിക്കട ആക്രമിക്കുന്നത്.
ഇത് വളരെ ദയനീയനാണ് പ്രതിപക്ഷ നേതാവാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്റെ ഓഫീസ് ആക്രമിച്ചിട്ട് എന്ത് കിട്ടാനാണെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. സംസ്ഥാനത്തെ വിവാദമായി മാറിയ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും ശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സിപിഎം സംഘര്‍ഷം ആഗ്രഹിക്കുന്നുണ്ട്. കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള തെരുവ് സംഘര്‍ഷങ്ങളാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതുവരെ ബിജെപി ഭരിച്ച ഒരു സംസ്ഥാനത്തും രാഹുലിന് ഇത്തരം ആക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. ആ സംസ്ഥാനങ്ങളിലെല്ലാം രാഹുലിനെ രാഷ്ട്രീയമായാണ് ബിജെപി നേരിടുന്നത്. പക്ഷെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പകരം സംഘര്‍ഷങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.