സ്വർണ്ണ കടത്ത് കേസിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയൻ; ബിരിയാണി ചെമ്പ് കൊണ്ട് മൂടി വച്ചാലും സത്യം പുറത്തു വരും: രമേശ് ചെന്നിത്തല

single-img
7 June 2022

സംസ്ഥാനത്തെ ഏറെ രാഷ്ട്രീയ വിവാദമായി മാറിയ സ്വര്‍ണക്കടത്ത് കേസില്‍ താൻ പറഞ്ഞതെല്ലാം ശരിയായെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ ചെന്നിത്തല. സംസ്ഥാന മുഖ്യമന്ത്രിയും ഓഫീസും അറിഞ്ഞുകൊണ്ട് തന്നെയാണ് സ്വർണ്ണക്കടത്ത് നടന്നത് എന്ന് തെളിയുന്നു. അന്ന് കേന്ദ്ര ഏജൻസികൾ മര്യാദക്ക് അന്വേഷിച്ചിരുന്നു എങ്കിൽ സത്യം നേരത്തെ പുറത്ത് വരുമായിരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലെ സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം. വിവാദ സ്വർണ്ണ കടത്ത് കേസിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. ബിരിയാണി ചെമ്പ് കൊണ്ട് മൂടി വച്ചാലും സത്യം പുറത്തു വരും.

തെരഞ്ഞെടുക്കപെട്ടത് കൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല. സർവീസിൽ തിരിച്ചെടുത്തത് കൊണ്ട് സത്യം ഇല്ലാതാകുന്നില്ല. സ്വപ്നയുടെ വെളിപ്പെടുത്തൽ അന്വേഷണ ഏജൻസികൾ ഗൗരവത്തോടെ കാണണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.