ബിജെപി നേതാവിന്റെ പ്രവാചക വിരുദ്ധ പ്രസ്താവന മതഭ്രാന്ത്; അനുവദിക്കരുതെന്ന് ഇന്ത്യയോട് താലിബാന്‍

single-img
7 June 2022

ബിജെപി നേതാവിന്റെ നബി വിരുദ്ധ പ്രസ്താവന മതഭ്രാന്തെന്ന് വിശേഷിപ്പിച്ചു അഫ്ഗാൻ ഭരണകൂടമായ താലിബാന്‍. ഇസ്‌ലാമിനെ അധിക്ഷേപിക്കുകയും മുസ്‌ലിംകളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം മതഭ്രാന്തുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കരുതെന്നും താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ്
ഇന്ന് ആവശ്യപ്പെട്ടു.

അതേസമയം, വിവാദ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. ഖത്തറിന് പുറമേ ഇറാന്‍, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ഒമാന്‍, യുഎഇ, ജോര്‍ദാന്‍, അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, ഇന്തൊനീഷ്യ, മാലദ്വീപ്, ലിബിയ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്കെതിരെ പരാമര്‍ശത്തെ അപലപിച്ചത്.