പിസി ജോർജും ഷോണും കാരണമാണ് ശബരിമല പ്രക്ഷോഭം ഈ രീതിയിൽ വളർന്നത്; തനിക്ക് വളരെ പ്രിയപ്പെട്ടവരെന്ന് രാഹുൽ ഈശ്വർ

single-img
26 May 2022

പി.സി ജോർജും മകൻ ഷോൺ ജോർജുമെല്ലാം തനിക്ക് വളരെയധികം പ്രിയപ്പെട്ടവരാണെന്ന് രാഹുൽ ഈശ്വർ. അവർ കാരണമാണ് ശബരിമല പ്രക്ഷോഭം ഈ രീതിയിൽ വളർന്നതെന്നും അദ്ദേഹത്തെ തനിക്ക് ഇന്നലെയും ഇഷ്ടമാണ്, ഇന്നും ഇഷ്ടമാണ്. നാളെയും ഇഷ്ടമായിരിക്കുമെന്നും രാഹുൽ മലയാളത്തിലെ ഒരു ചാനലിൽ സംസാരിക്കവെ പറഞ്ഞു.

അവർ തന്നെ കാളരെയധികം സഹായിച്ചതായും പ്രവാചകന്റെ പേര് പറയുമ്പോൾ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം എന്ന് എടുത്തുപറയാൻ ശ്രദ്ധകാണിക്കുന്ന, ആർജവം കാണിക്കുന്ന പി.സി ജോർജിനെയാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും രാഹുൽ പറയുന്നു.

നേരത്തെ പിസി ജോർജ് പോപുലർ ഫ്രണ്ടിന്റെ വേദിയിൽ പോകുകയും അവരുടെകൂടി പിന്തുണയോടു കൂടി തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തയാളാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ”നേരത്തെ സംസ്ഥാനത്തെ ക്രിസ്ത്യാനികളുടെ അടിസ്ഥാനപരമായ ആശങ്ക അവർ 21 ശതമാനമായിരുന്നു. ഇപ്പോൾ പതിനെട്ടര ശതമാനമായി. ഇനിയും കുറഞ്ഞാൽ സമൂഹത്തിലുള്ള സ്വീകാര്യതയും സ്വാധീനവും കുറഞ്ഞുപോകുമെന്ന സങ്കോചമാണ്.

എന്നാൽ ഹിന്ദുക്കളുടെ മനസിലുള്ള ആശങ്ക, 50 വർഷം മുൻപ് ഞങ്ങൾ 63 ശതമാനമായിരുന്നു. 61 മുതൽ 63 വരെ. ഇപ്പോൾ അത് 54 മുതൽ 55 ശതമാനം വരെയൊക്കെയായി കുറഞ്ഞുപോയി. ഇതിനു കാരണം മുസ്‌ലിം സമൂഹമാണെന്ന തെറ്റിദ്ധാരണയാണ്. ഈ കാരണങ്ങളാലാണ് ലൗ ജിഹാദും ലാൻഡ് ജിഹാദും പോലുള്ള കാര്യങ്ങളെല്ലാം വരുന്നത്.”- രാഹുൽ പറഞ്ഞു.