എക്സൈസ് തീരുവ കുറച്ചതിലൂടെ കേന്ദ്രത്തിന്റെ പ്രതിവർഷ വരുമാനനഷ്ടം 2,20000 കോടി: നിർമല സീതാരാമൻ

single-img
22 May 2022

കേന്ദ്രസർക്കാർ ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറച്ചതിന്റെ ബാധ്യത കേന്ദ്രത്തിന് മാത്രമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കഴിഞ്ഞ വർഷം നവംബർ 21നും ഇന്നലെയും കുറച്ച തീരുവയുടെ ബാധ്യത സംസ്ഥാനങ്ങൾക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഇത്തരത്തിൽ രണ്ട് തവണ എക്സൈസ് തീരുവ കുറച്ചതിലൂടെ കേന്ദ്രസർക്കാരിന് ഏകദേശം 2,20000 കോടിയുടെ പ്രതിവർഷ വരുമാന നഷ്ടമാണുണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി. അടിസ്ഥാന എക്സൈസ് തീരുവ, പ്രത്യേക അധിക എക്സൈസ് തീരുവ, റോഡ് സെസ്, കാർഷിക, പശ്ചാത്തല വികസന സെസ് എന്നിവ ചേർന്നാണ് ഇന്ധന വിലയിലെ എക്സൈസ് തീരുവ വരുന്നത്. ഇവയിൽ സംസ്ഥാനങ്ങളുമായി പങ്കിടുന്നത് അടിസ്ഥാന എക്സൈസ് തീരുവ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.