തമിഴ്‌നാട്ടിൽ ലുലു മാള്‍ കെട്ടിടനിര്‍മ്മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ അനുവദിക്കില്ല: തമിഴ്‌നാട് ബിജെപി അധ്യക്ഷൻ

single-img
7 May 2022

തമിഴ്‌നാട്ടില്‍ പുതുതായി ആരംഭിക്കാനിരിക്കുന്ന ലുലു മാള്‍ കെട്ടിടനിര്‍മ്മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ ബിജെപി സമ്മതിക്കില്ലെന്ന് ബിജെപിയുടെ തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ . മാൾ ആരംഭിച്ചാൽ അത് സംസ്ഥാനത്തെ പാവപ്പെട്ട ചില്ലറ വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

മുന്‍ കാലങ്ങളില്‍ സമാന ബിസിനസ് ഗ്രൂപ്പായ വാള്‍മാര്‍ട്ടിനെ എതിര്‍ത്തിരുന്ന സംഘടനകള്‍ ഇപ്പോൾ ലുലുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അണ്ണാമലൈ ചോദിച്ചു. അടുത്ത കാലത്തായി സംസ്ഥാന മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഗള്‍ഫ് സന്ദര്‍ശിച്ചിരുന്നു. ആ സമയമാണ് കോയമ്പത്തൂരില്‍ ലുലുമാള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പിട്ടത്.