വിമര്‍ശനത്തെ കുസൃതിയായി മാത്രം കാണുന്നു: മന്ത്രി മുഹമ്മദ് റിയാസ്

single-img
29 April 2022

തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോട് ഇതാദ്യമായി പ്രതികരിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വിമര്‍ശനം കുസൃതിയായി മാത്രം കാണുന്നതായി മന്ത്രി പറഞ്ഞു. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സമ്മേളനത്തില്‍ ഒരാള്‍ പോലും തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയുടെ സംസ്ഥാന സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഡിവൈഎഫ്ഐയെ ഇപ്പോഴും നീയന്ത്രിക്കുന്നത് റഹീം, റിയാസ്, എസ് സതീഷ് കോക്കസ് ആണെന്ന് പൊതു ചര്‍ച്ചയില്‍ പ്രതിനിധി നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു എന്നായിരുന്നു ആരോപണം. കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നതില്‍ സംഘടനയുടെ കേന്ദ്ര നേതൃത്വം നിഷ്‌ക്രിയമാണെന്ന് ചൂണ്ടിക്കാട്ടലുകളുണ്ടായി. കഴിഞ്ഞ ദിവസം ആരംഭിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം നാളെ സമാപിക്കും.