രാജ്യത്തെ ക്രമസമാധാന നില തകർക്കരുത്; രാഷ്ട്രീയ പാർട്ടികളോട് പാകിസ്ഥാൻ സുപ്രിംകോടതി

single-img
3 April 2022

പാകിസ്താനില്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടി പരിഗണിക്കുന്നത് സുപ്രിംകോടതി നാളത്തേക്ക് മാറ്റിവച്ചു. വിഷയത്തിൽ കോടതി വിശദമായ വാദം കേള്‍ക്കും. കേസിൽ ഭാഗമാകാൻ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അറ്റോര്‍ണി ജനറലിനും സുപ്രിംകോടതി നോട്ടിസ് അയച്ചു. ഇതോടൊപ്പം തന്നെ രാജ്യത്തെ ക്രമസമാധാന നില തകര്‍ക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് സുപ്രിംകോടതി ആവശ്യപ്പെട്ടു.

പാകിസ്ഥാനിലെ ക്രമസമാധാനം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കണം. ഇപ്പോഴുള്ള അവസ്ഥയെ ആരും മുതലെടുക്കരുതെന്നും സുപ്രിംകോടതി ഓർമ്മപ്പെടുത്തി. രാജ്യത്തെ ദേശീയ അസംബ്ലി പിരിച്ചുവിട്ടത് പരിശോധിക്കാനാണ് ചീഫ് ജസ്റ്റിന്റെ നേതൃത്വത്തില്‍ സിറ്റിംഗ് തീരുമാനിച്ചത്.

പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കര്‍ അനുവദിക്കാതിരുന്നതോടെ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു പ്രതിപക്ഷ പാർട്ടികൾ . പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞിരുന്നു.