വിഡി സതീശന്റെ ചിത്രം ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞു; ‘ആരാടാ വിഡി സതീശന്‍’ എന്ന് മുദ്രാവാക്യം

single-img
2 April 2022

കഴക്കൂട്ടം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ചിത്രം ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞു; ‘ആരാടാ വിഡി സതീശന്‍’ എന്നായിരുന്നു മുദ്രാവാക്യം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രണ്ടു ദിവസത്തെ ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെ വിഡി സതീശൻ ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് പറഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്.

അതേസമയം, ചങ്ങനാശേരിയിലും ഐഎന്‍ടിയുസി പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. വിഡി സതീശനെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഐഎന്‍ടിയുസി ഭാരവാഹികളുടെ യോഗം ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്തു.