കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കൊണ്ട് ഞാന്‍ ഭാവനയുടെ ഒരു വലിയ ആരാധകനായി മാറി: പൃഥ്വിരാജ്

single-img
31 March 2022

ദീർഘ കാലത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന വീണ്ടും സിനിമയിലേക്ക് വരുന്നതില്‍ സന്തോഷമെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി താന്‍ മാറിയെന്നും പൃഥ്വിരാജ് ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു.

അതേപോലെ തന്നെ, തനിക്കറിയാവുന്ന സിനിമാലോകത്തുള്ളവര്‍ ഭാവനയുടെ ഈ തിരിച്ചുവരവില്‍ സന്തോഷിക്കുന്നവരാണെന്നും ഭാവനയ്ക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ” ഞാന്‍ എന്നും ഭാവനയുടെ സുഹൃത്തായിരുന്നു എന്നാൽ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കൊണ്ട് ഞാന്‍ അവരുടെ ഒരു വലിയ ആരാധകനായി മാറി. ഞാന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ്. എനിക്ക് ഇവിടെ എന്റേതായ ഒരു ലോകമുണ്ട്. എനിക്ക് ആ ലോകമേ അറിയുകയുള്ളൂ.

ആ വേള്‍ഡില്‍ എല്ലാവരും ഭാവനയുടെ ഇപ്പോഴത്തെ തിരിച്ചുവരവില്‍ സന്തോഷിക്കുന്നവരാണ്. മറിച്ച് മറ്റൊരാളുടെ ലോകത്ത് എന്താണെന്ന് എനിക്ക് അറിയില്ല. ഞാന്‍ അതിന്റെ ഭാഗമല്ല. ഞാന്‍ ജീവിക്കുന്ന എന്റേതായ ലോകത്തില്‍ എല്ലാവരും ഭയങ്കര പോസിറ്റിവിറ്റിയിലാണ് ഭാവനയുടെ തിരിച്ചുവരവിനെ കാണുന്നത്. ഭാവനയ്ക്ക് നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്,’ പൃഥ്വിരാജ് പറഞ്ഞു.