ഹിജാബ് വിധിയിൽ പ്രതിഷേധം; കർണാടകയിൽ നാളെ ബന്ദിന്‌ ആഹ്വാനം ചെയ്ത് മുസ്ലിം സംഘടനകൾ

single-img
16 March 2022

ഹിജാബ് വിധിയിൽ പ്രതിഷേധിച്ചുകൊണ്ട് കർണാടകയിൽ നാളെ മുസ്ലിം സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തു. നാളെ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ബന്ദ്. കര്‍ണ്ണാടകയിലെ പ്രധാന പത്ത് സംഘടനകളാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഇന്നലെയാണ് ഉത്തരവിറക്കിയത്.ഇസ്‌ലാം മത വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്ന്‌ കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിയിൽ പറഞ്ഞിരുന്നു.

മതവിശ്വാസം സംബന്ധിച്ച ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 25ന്റെയും അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച അനുഛേദം 19ന്റെയും ലംഘനമാണെന്ന ഹര്‍ജിക്കാരുടെ വാദമാണ് ഇതിലൂടെ കോടതി തള്ളിയത്. ഇതിനെതിരെ വിദ്യാത്ഥികൾ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോൾ നിരോധനം കോടതി ശരിവച്ചങ്കിലും യൂണിഫോം സംബന്ധിച്ചു സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാണ്.