മദ്യപിച്ച് ക്യാമ്പസിനുള്ളിൽ കയറിയ കെ എസ് യു പ്രവർത്തകർ വിദ്യാർത്ഥിനികളെ ശല്യപ്പെടുത്തി; ലോ കോളേജ് സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ

single-img
16 March 2022

തുടർച്ചയായുള്ള കെ എസ് യു വിൻ്റെ ദയനീയമായ തിരഞ്ഞെടുപ്പ് പരാജയങ്ങളേ മറയ്ക്കാൻ കെ എസ് യു ക്യാമ്പസുകളിൽ നടത്തിവരുന്ന പ്രകോപനങ്ങൾ അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന് എസ് എഫ് ഐ .എം.ജി സർവ്വകലാശാലക്ക് കീഴിലെ ക്യാമ്പസുകളിൽ കെ.എസ്.യു തകർന്നടിഞ്ഞ ദിവസം തന്നെ ബോധപൂർവ്വമായാണ് ഇത്തരം പ്രകോപനാന്തരീക്ഷം കെ എസ് യു ക്യാമ്പസുകളിൽ ഉണ്ടാക്കിയത്.തിരുവനന്തപുരം ലോ കോളേജിലും ഇതിന് സമാനമായ പ്രകോപനമാണ് ഉണ്ടായതതെന്നും സംഘടന പറഞ്ഞു.

യൂണിയൻ ഉദ്ഘാടന ദിവസം മദ്യപിച്ച് ക്യാമ്പസിനുള്ളിൽ കയറിയ കെ എസ് യു പ്രവർത്തകർ വിദ്യാർത്ഥിനികളേ ശല്യപ്പെടുത്തുകയും, അസഭ്യം പറയുകയും ചെയ്തതിനെ തുടർന്ന് മദ്യപിച്ച് എത്തിയ കെ.എസ്.യു നേതാവിനെ എസ്.എഫ്.ഐ പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. ഇതിനേ തുടർന്ന് സംഘടിച്ച് എത്തിയ കെ എസ് യു പ്രവർത്തകർ ബോധപൂർവ്വം അക്രമത്തിലേക്ക് ക്യാമ്പസിനേ കൊണ്ട് എത്തിക്കുകയായിരുന്നു എന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻ ദേവ്‌ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

ലോ കോളേജിൽ ഉണ്ടായ അക്രമത്തേ എസ്.എഫ്.ഐ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല, അക്രമത്തിലൂടെ ഒരു വിദ്യാർത്ഥി സംഘടനയ്ക്കും വളരാൻ സാധിക്കില്ല. ക്യാമ്പസുകളിൽ അക്രമത്തിന് നേതൃത്വം നൽകിയതിൻ്റെ ഭാഗമായി തന്നെയാണ് കെ എസ് യു വിന് ക്യാമ്പസ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ ദയനീയ സ്ഥിതി ഉണ്ടായത്, എം ജി യിൽ 126 ൽ 117 ഇടത്തും, കേരളയിൽ 68ൽ 65 ഇടത്തും, കണ്ണൂരിൽ 71 ൽ 60 ഇടത്തും എസ്.എഫ് ഐ ആണ് വിജയിച്ചത്.ക്യാമ്പസുകളിലെ പരിതാപകരമായ പരാജയങ്ങളെ അക്രമത്തിലൂടെ നേരിടാം എന്നാണ് കെ എസ് യു കരുതിയിരിക്കുന്നത്.

എം ജി തിരഞ്ഞെടുപ്പിനിടെ വിവിധ ക്യാമ്പസുകളിൽ ഇത് വിദ്യാർത്ഥികൾ നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. മാരക ആയുധങ്ങളുമായി കട്ടപ്പന ഗവ കോളേജിൽ നിന്നും, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്നും കെ എസ് യു പ്രവർത്തകരേ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.കഴിഞ്ഞ ഫെബ്രുവരി 17 ന് ശാസ്താംകോട്ട ഡിബി കോളേജിൽ വെച്ച് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും, രക്തസാക്ഷി അജയ് പ്രസാദിൻ്റെ സഹോദരിയുമായിരുന്ന ആര്യ പ്രസാദ് ഉൾപ്പടെ നിരവതി വിദ്യാർത്ഥികളെ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്യാമ്പസിൽ കയറി മൃഗീയമായി അക്രമിച്ചിരുന്നു.

എഞ്ചിനീയറിഗ് കോളേജുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും അക്രമ ആഹ്വാനമാണ് കെ എസ് യു നടത്തിയത്, അതിനേ തുടർന്നാണ് കെ.എസ്.യു-യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘം ഇടുക്കി പെനാവ് എഞ്ചിനീയറിംഗ് കോളേജിൽ വച്ച് എസ് എഫ് ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തി കൊലപ്പെടുത്തിയത്.

തുർന്ന് ധീരജിൻ്റെ കൊലപാതകികൾക്ക് ഒത്താശ കൊടുക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്.കെ സുധാകരൻ കെ പി സി സി പ്രസിഡൻ്റായി വന്നതുമുതൽ ക്രിമിനൽ റിക്രൂട്ട്മെൻ്റാണ് കെ എസ് യുവിലും ,യൂത്ത് കോൺഗ്രസിലും നടന്ന് വരുന്നത്.

ക്യാമ്പസുകളെ അരാജക കേന്ദ്രങ്ങളാക്കി മാറ്റാനുള്ള കെ എസ് യു പ്രവർത്തനങ്ങളേ വിദ്യാർത്ഥി സമൂഹത്തെ അണിനിരത്തി പ്രതിരോധിക്കും എന്നും, ഈ രീതി തുടർന്നാൽ ഇന്നത്തേക്കാൾ ദയനീയമായ സ്ഥിതി കെഎസ് യു വിന് തിരഞ്ഞെടുപ്പുകളിൽ വരുന്ന നാളുകളിൽ ഉണ്ടാകുമെന്നും പ്രസ്താവനയിൽ പറയുന്നു.