കാശ്മീർ ഫയൽസ് മലയാളികളെല്ലാവരും കാണേണ്ട സിനിമ; എതിർക്കാൻ ജിഹാദികളോടൊപ്പം കോൺഗ്രസ്സും ഓടിയെത്തി: കെ സുരേന്ദ്രൻ

single-img
15 March 2022

കാശ്മീർ ഫയൽസ് മലയാളികളെല്ലാവരും കാണേണ്ട സിനിമയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഓർമ്മിപ്പിക്കുന്നുണ്ടെന്ന് ആദ്യം അതിനെ എതിർക്കാൻ ജിഹാദികളോടൊപ്പം കോൺഗ്രസ്സും ഓടിയെത്തി എന്നതിൽ നിന്നു തന്നെ വ്യക്തമായി വായിച്ചെടുക്കാംമെന്നും സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഭീകരവാദം ആദ്യം സംഘപരിവാറിനെത്തേടിയായിരിക്കും എത്തുക എന്നുകരുതി സമാധാനിക്കുന്നവർക്കും ഇതൊരു മുന്നറിയിപ്പാണ്.ഹിന്ദുവിനും കൃസ്ത്യാനിക്കും മതേതരമുസൽമാനുമടക്കം എല്ലാ നല്ലമനുഷ്യർക്കും ഒന്നിച്ചുനിന്ന് നേരിടേണ്ട വലിയ വിപത്താണ് ഭീകരവാദമെന്നും സുരേന്ദ്രൻ എഴുതുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ആട്ടിയോടിപ്പിക്കപ്പട്ടവരിൽ ബുദ്ധനും ജൈനനും സിഖും എന്തിനേറെ മോഡറേറ്റ് മുസ്ളീമും ഉണ്ടായിരുന്നുവെന്ന് ദർശൻകുമാർ അവതരിപ്പിച്ച കൃഷ്ണ പണ്ഡിറ്റെന്ന കഥാപാത്രം വിശദീകരിക്കുമ്പോൾ ഒരു പക്ഷെ അതു പലർക്കും ഒരു പുതിയ അറിവായിരിക്കും. ഈ ചലച്ചിത്രം കേരളത്തേയും പലതും ഓർമ്മിപ്പിക്കുന്നുണ്ടെന്ന് ആദ്യം അതിനെ എതിർക്കാൻ ജിഹാദികളോടൊപ്പം കോൺഗ്രസ്സും ഓടിയെത്തി എന്നതിൽ നിന്നു തന്നെ വ്യക്തമായി വായിച്ചെടുക്കാം.

ഇത് മലയാളികളെല്ലാവരും കാണേണ്ട സിനിമയാണ്. ഭീകരവാദം ആദ്യം സംഘപരിവാറിനെത്തേടിയായിരിക്കും എത്തുക എന്നുകരുതി സമാധാനിക്കുന്നവർക്കും ഇതൊരു മുന്നറിയിപ്പാണ്.ഹിന്ദുവിനും കൃസ്ത്യാനിക്കും മതേതരമുസൽമാനുമടക്കം എല്ലാ നല്ലമനുഷ്യർക്കും ഒന്നിച്ചുനിന്ന് നേരിടേണ്ട വലിയ വിപത്താണ് ഭീകരവാദം.

ഇന്നലെ കാശ്മീരിൽ കണ്ടതുപലതും ഒളിഞ്ഞും തെളിഞ്ഞും ട്രയൽറണ്ണായി കൺമുന്നിൽ കണ്ടുതുടങ്ങുന്ന വർത്തമാനകാലത്ത് ഈ സിനിമ മിസ്സ് ചെയ്യുന്നത് നല്ലതല്ല