കെ റെയിലിന് കല്ലിട്ടാൽ പിഴുതെറിയുമെന്ന് വിഡി സതീശൻ; പൊലീസിന്റെ അടി കിട്ടുമെന്ന് എഎൻ ഷംസീർ

single-img
14 March 2022

കെ റെയിൽ വിഷയത്തിൽ കേരളാ നിയമ സഭയിൽ രൂക്ഷമായ വാദപ്രതിവാദം. സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെ ശക്തമായി എതിർത്ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ, സ്ഥലത്ത് കല്ലിട്ടാൽ പിഴുതെറിയുമെന്ന് വ്യക്തമാക്കി.

സിൽവർ ലൈൻ പദ്ധതിക്ക് പ്രതിപക്ഷത്തിന്റെ അനുമതി വേണ്ടെന്ന് പറഞ്ഞ എഎൻ ഷംസീർ സ്ഥലത്ത് സ്ഥാപിക്കുന്ന കല്ലുകൾ പിഴുതാൽ പൊലീസിന്റെ അടി കിട്ടുമെന്ന് പ്രതിപക്ഷ നേതാവിനോട് വ്യക്തമാക്കി. അതേസമയം, കെ റെയിൽ ബോംബാണെന്ന് പറഞ്ഞത് സിപിഎമ്മാണെന്ന് സതീശൻ കുറ്റപ്പെടുത്തി. വരുന്ന ശനിയാഴ്ച കെ റെയിൽ വിരുദ്ധ ജനകീയ സദസ് തുടങ്ങും. കല്ല് പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, മറുപടിയിൽ സിൽവർ ലൈൻ പദ്ധതി ഇടത് മുന്നണി പ്രകടനപത്രികയിൽ പറഞ്ഞതാണെന്ന ന്യായവാദം എഎൻ ഷംസീർ ഉന്നയിച്ചു. ജനങ്ങൾ അംഗീകരിച്ചതാണ്. പ്രതിപക്ഷത്തിൻറെ അനുമതി വേണ്ടെന്നും അല്ലാതെ തന്നെ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മീഷനടി ഞങ്ങൾക്കില്ലെന്നും നിങ്ങൾക്കുള്ളത് കൊണ്ടാണ് കമ്മീഷൻ കമ്മീഷനെന്ന് പറയുന്നതെന്നും കോടിയേരി എംഎൽഎ വിമർശിച്ചു.