ഉപരോധം തുടര്‍ന്നാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ നിലനില്‍പ്പിന് ഭീഷണിയാകും; മുന്നറിയിപ്പുമായി റഷ്യ

single-img
12 March 2022

വിവിധ ലോക രാജ്യങ്ങൾ റഷ്യയ്ക്ക് മുകളില്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ അത് പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പുമായി റഷ്യ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പങ്കാളികളായ രാജ്യങ്ങള്‍ക്ക് എഴുതിയ കത്തിലാണ് റഷ്യയുടെ ഭീഷണി.

ഇനിയും തങ്ങൾക്ക് മേൽ ഉപരോധം തുടര്‍ന്നാല്‍ അത് അന്താരാഷ്ട്ര നിലയത്തിന്‍റെ നിലനില്‍പ്പിന് ഭീഷണിയാകും എന്നാണ് റഷ്യ പറയുന്നത്. ഇന്ന് നടത്തിയ ഒരു ട്വീറ്റില്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റെ മേധാവി ദിമിത്രി റോഗോസ് യുഎസ്എ, കാനഡ, യൂറോപ്പ് എന്നിങ്ങനെ ബഹിരാകാശ സഖ്യ രാജ്യങ്ങള്‍ക്ക് കത്തെഴുതിയതായി അറിയിച്ചു.

ഇതോടൊപ്പം തന്നെ ഇതിനൊപ്പം ഐഎസ്എസ് തകര്‍ന്നാല്‍ ബാധിക്കുന്ന പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയ ട്വീറ്റ് അടക്കമാണ് ദിമിത്രി റോഗോസിന്‍റെ ട്വീറ്റ്. ഇതില്‍ റഷ്യന്‍ ഭാഗങ്ങള്‍ കുറച്ച് മാത്രമേ വരൂ എന്നത് പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്