അബദ്ധത്തിൽ പാകിസ്ഥാനിലേക്ക് മിസൈൽ വിക്ഷേപിച്ച് ഇന്ത്യ; സാങ്കേതിക പിഴവെന്ന വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം

single-img
11 March 2022

പാകിസ്താനിലേക്ക് അബദ്ധത്താൽമിസൈൽ വിക്ഷേപിച്ച് ഇന്ത്യ. സംഭവിച്ച പിഴവിൽ ഖേദം പ്രകടിപ്പിച്ച പ്രതിരോധ മന്ത്രാലയം, നടന്നത് സാങ്കേതിക പിഴവാണെന്ന് വിശദീകരിച്ചു. ഈ മാസം 9നാണ് സംഭവം നടന്നത്. ഇന്ത്യ പതിവായി നടത്താറുള്ള അറ്റകുറ്റപ്പണികളുടെ ഇടയിൽ ഒരു സാങ്കേതിക പിഴവ് സംഭവിക്കുകയും അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കുകയും ചെയ്തതായാണ് വിശദീകരണം.

പ്രസ്തുത വിഷയം ഗൗരമായി പരിഗണിച്ച കേന്ദ്ര സർക്കാർ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു.” ഇന്ത്യൻ മിസൈൽ പാകിസ്താനിൽ പതിച്ചു എന്ന് മനസ്സിലായി. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. അപകടത്തിൽ ആരുടെയും ജീവനു ഭീഷണി ഉണ്ടായില്ലെന്നത് ആശ്വാസമാണ്.”- പ്രസ്താവനയിൽ പ്രതിരോധ മന്ത്രാലയം പറഞ്ഞു