ശനിയാഴ്ച മാത്രം അഞ്ച് റഷ്യൻ യുദ്ധവിമാനം വെടിവെച്ചിട്ടതായി ഉക്രൈൻ

single-img
6 March 2022

റഷ്യൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഉക്രൈൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ അവകാശ വാദം. ഉക്രൈൻ്റെ വ്യോമപ്രതിരോധ വിദഗ്ധരാണ് റഷ്യൻ വിമാനം വെടിവെച്ചിട്ടതെന്നാണ് പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തത്. ഈ മാസം അഞ്ചിന് വടക്കൻ ഉക്രൈനിലെ ചെര്‍ണിവിനു സമീപമാണ് സംഭവം നടന്നത്.

കഴിഞ്ഞ ദിവസം മാത്രം അഞ്ച് റഷ്യൻ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും സൈന്യം വെടിവെച്ചിട്ടതായി ഉക്രൈൻ അവകാശപ്പെട്ടു. ഇതിനു പുറമെ തെക്കൻ ഉക്രൈനിൽ മൂന്ന് റഷ്യൻ ഹെലികോപ്റ്ററുകളും യുക്രൈൻ സൈന്യം വെടിവെച്ചിട്ടിരുന്നു.

ഇപ്പോഴാവട്ടെ റഷ്യയ്ക്കെതിരെ പൊരുതാൻ തങ്ങളെ കൂടുതൽ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെ സമീപിച്ചിരിക്കുകയാണ് ഉക്രൈൻ. അമേരിക്കൻ സെനറ്റ് അംഗങ്ങളുമായി ഉക്രൈൻ പ്രസിഡൻ്റ് വോളോഡിമിര്‍ സെലെൻസ്കി കൂടിക്കാഴ്ച നടത്തി.