മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഗുരുതരാവസ്ഥയില്‍

single-img
5 March 2022

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായ സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഗുരുതരാവസ്ഥയില്‍. അദ്ദേഹം ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.ആശുപത്രി അധികൃതരാണ് തങ്ങളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ഏറ്റവും അടുത്ത ബന്ധുക്കള്‍ ഇപ്പോൾആശുപത്രിയില്‍ ഒപ്പമുണ്ട്. സമസ്ത ഇകെ വിഭാഗത്തിന്റെ വെെസ് പ്രസിഡന്റ് സ്ഥാനവും ദാറുള്‍ ഹുദ ഇസ്ലാമിക് അക്കാദമിയുടെ പ്രസിഡന്റ് സ്ഥാനവും അദ്ദേഹം വഹിക്കുന്നുണ്ട്.

18 വർഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്ന ഹൈദരലി, കേരളീയ മുസ്ലിംകൾക്കിടയിൽ നല്ല സ്വാധീനമുള്ള വ്യക്തിത്വമാണ്. സംസ്ഥാനത്തെ ഒരുപാട് മുസ്‌ലിം മഹല്ലുകളുടെ ഖാദിയായ ഇദ്ദേഹം ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നു.