ഉക്രൈന് മേല്‍ വ്യോമനിരോധിതമേഖല പ്രഖ്യാപിച്ചാൽ അത് മുഴുവൻ നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറും; മുന്നറിയിപ്പുമായി പുടിൻ

single-img
5 March 2022

ഉക്രൈന് മുകളില്‍ നോ ഫ്‌ലൈ സോണ്‍ (വ്യോമ നിരോധനം) പ്രഖ്യാപിച്ച് ഏതെങ്കിലും നാറ്റോ രാജ്യം രംഗത്തെത്തിയാല്‍ അത് മുഴവൻ നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറുമെന്ന് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ഉക്രൈന് മേല്‍ വ്യോമനിരോധിതമേഖല പ്രഖ്യാപിക്കണമെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി അടക്കം നാറ്റോയോട് അടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും അമേരിക്ക ഈ ആവശ്യം തള്ളിക്കളഞ്ഞിരുന്നു.

അത്തരത്തിൽ ഒരു നീക്കം ആര് നടത്തിയാലും അത് വന്‍യുദ്ധത്തില്‍ കലാശിക്കുമെന്നാണ് അമേരിക്ക ഉക്രൈന്‍ ആവശ്യം നിരസിച്ചുകൊണ്ട് പറഞ്ഞത്. ഉക്രൈന്റെ ആവശ്യം നാറ്റോ തള്ളിയതിനെത്തുടര്‍ന്ന് ശക്തമായ വിമര്‍ശനമാണ് സെലന്‍സ്‌കി അംഗരാജ്യങ്ങള്‍ക്കെതിരെ ഉന്നയിച്ചത്.

ഉക്രൈനിൽ ഇനിയുണ്ടാകുന്നു എല്ലാ മരണങ്ങള്‍ക്കും ഉത്തരവാദി നാറ്റോ കൂടി ആയിരിക്കുമെന്നും സെലന്‍സ്‌കി പറഞ്ഞു. അതേസമയം, നാറ്റോ – റഷ്യ ഏറ്റുമുട്ടലാണ് സെലന്‍സ്‌കിയുടെ ആഗ്രഹമെന്നായിരുന്നു ഇതിന് റഷ്യ പ്രതികരിച്ചത്.