ദുഃഖപൂര്‍ണ്ണവും ഞെട്ടിക്കുന്നതും; ഷെയ്ന്‍ വോണിന്റെ മരണത്തില്‍ പ്രതികരണവുമായി സച്ചിന്‍

single-img
4 March 2022

ഓസ്‌ട്രേലിയയുടെ ലോക സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ മരണത്തില്‍ പ്രതികരണവുമായി മുൻ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ‘ദുഃഖപൂര്‍ണ്ണവും ഞെട്ടിക്കുന്നതുമാണ് വോണിന്റെ മരണവാര്‍ത്ത’ – സച്ചിന്‍ ട്വീറ്റ് ചെയ്തു.

ഷെയ്ൻ വോണിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു സച്ചിന്റെ ട്വീറ്റ്. ‘വോണ്‍, എനിക്ക് താങ്കളെ മിസ് ചെയ്യും. നിങ്ങള്‍ക്കൊപ്പം ഒരിക്കലും ഒരു മോശം നിമിഷമുണ്ടായിരുന്നില്ല, ഫീല്‍ഡിന് പുറത്തായാലും അകത്തായാലും. ഫീല്‍ഡില്‍ തമ്മിലുള്ള പോരാട്ടവും ഫീല്‍ഡിന് പുറത്തെ പരിഹാസങ്ങളും എപ്പോഴും ഒരു നിധിയായിരിക്കും.

ഇന്ത്യയ്ക്കും ഇന്ത്യക്കാരുടെ ഇടയിലും ടാങ്കൾക്ക് വിശേഷപ്പെട്ട സ്ഥാനമുണ്ട്. നിങ്ങളുടെ മടക്കം വളരേ നേരത്തേയാണ്’, സച്ചിന്‍ ട്വീറ്റ് ചെയ്തു.