യൂറോപ്യന്‍ യൂണിയന്‍ ഉപരോധം; ഇംഗ്ലീഷ് ചാനലില്‍ റഷ്യൻ ചരക്കുകപ്പല്‍ പിടിച്ചെടുത്ത് ഫ്രാന്‍സ്
26 February 2022
യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായി റഷ്യന്‍ കപ്പല്‍ പിടിച്ചെടുത്ത് ഫ്രാന്‍സ്. റഷ്യയുടെ ചരക്കുകപ്പൽ ബാള്‍ട്ട് ലീഡര്‍ ഇംഗ്ലീഷ് ചാനലില്‍ വച്ചാണ് ഫ്രാന്‍സ് പിടിച്ചെടുത്തത്.
ഫ്രാന്‍സില്‍ നിന്നും റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് പോകുന്ന ചരക്കുകപ്പലിനെയാണ് ഫ്രഞ്ച് കസ്റ്റംസ് വിഭാഗവും നാവിക സംഘവും ചേര്‍ന്ന് പിടിച്ചെടുത്തത്. ഉക്രൈന് ആയുധം നല്‍കുമെന്ന് നേരത്തെ തന്നെ ഫ്രാന്‍സ് അറിയിച്ചിരുന്നു.
നാറ്റോയിലെ 25 രാജ്യങ്ങളും യുക്രൈനെ സഹായിക്കുമെന്ന് ഫ്രാന്‍സ് വ്യക്തമാക്കിയപ്പോൾ തങ്ങൾ റഷ്യയ്ക്ക് മുന്നിൽ കീഴടങ്ങില്ലെന്നും പൊരുതുമെന്നും ഉക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയും പറഞ്ഞിരുന്നു.