ഗവർണർ ബിജെപിയുടെയോ ബിജെപി ഗവർണറുടെയോ വക്താവല്ല: വി മുരളീധരൻ

single-img
19 February 2022

കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ബി ടീമായി ഗവർണറെ അപമാനിക്കാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. സംസ്ഥാനത്തിന്റെ ഗവർണറെ വിമർശിക്കാൻ കാണിക്കുന്ന ആർജ്ജവം പ്രതിപക്ഷത്തിന് സർക്കാരിനെ വിമർശിക്കാൻ ഇല്ലാത്തത് സിപിഎമ്മിനെ ഭയന്നിട്ടാണോ എന്നും മുരളീധരൻ ചോദിച്ചു.

സിപിഎമ്മിന്റെ സൈബർ ഗുണ്ടകളെയും എം എം മണിയേയും എ കെ ബാലനെയും പോലുള്ളവരെ ഇറക്കി ഗവർണറെ അധിക്ഷേപിക്കുന്നത് തൻ്റെ അറിവോടെയാണോയെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. ഗവർണർ എന്നത് ബിജെപിയുടെയോ ബിജെപി ഗവർണറുടെയോ വക്താവല്ലെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.