ഉക്രൈനിൽ റഷ്യ അധിനിവേശം നടത്തിയാൽ മോസ്‌കോയിൽ വൻ പ്രതിരോധം തീർക്കും: യുറോപ്യൻ യൂണിയൻ

single-img
15 February 2022

ഉക്രൈനിൽ റഷ്യ അധിനിവേഷം നടത്തിയാൽ മോസ്‌കോയിൽ വൻ പ്രതിരോധം തീർക്കുമെന്ന് യുറോപ്യൻ യൂണിയനും സഖ്യ കക്ഷികളും മുന്നറിയിപ്പു നൽകി. അതേസമയം, പാശ്ചാത്യ രാജ്യങ്ങളുമായി മികച്ച നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന് വേണ്ട എല്ലാ സാഹചര്യവും നിലവിലുണ്ടെന്നും അത് സംഘർഷ സാധ്യതകളെ ഇല്ലാതാക്കാൻ സഹായിക്കുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി പറയുന്നു.

അതേസമയം, കഴിഞ്ഞ ദിവസം ഉക്രൈനിനെതിരെ വലിയ ആക്രമണം നടത്തുന്നതിന് വേണ്ട എല്ലാ സൈനിക സന്നാഹങ്ങളും റഷ്യയ്ക്കുണ്ടെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ-യെവ്‌സ് ലെ ഡ്രിയാൻ അഭിപ്രായപ്പെട്ടിരുന്നു. മോസ്‌കോയുടെ അതിർത്തിയിൽ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചതിന് ശേഷം യുക്രൈനിനെതിരെ വലിയ ആക്രമണം നടത്താൻ റഷ്യയ്ക്ക് സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

നാറ്റോ സഖ്യവും മറ്റു വൻ ശക്തികളും റഷ്യക്കെതിരെ തിരിയുമ്പോഴും തങ്ങൾക്ക്ഉക്രൈനെ ആക്രമിക്കാൻ ഉദ്ദേശ്യമില്ലെന്നാണ് റഷ്യയുടെ നിലപാട്. പാശ്ചാത്യമാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നാണ് റഷ്യയുടെ പ്രതികരണം.