കെ റെയിൽ പദ്ധതി ഉപേക്ഷിക്കില്ല; മുന്നോട്ടുപോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം: മുഖ്യമന്ത്രി

single-img
5 February 2022

സംസ്ഥാന സർക്കാരിന്റെ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുമായി സർക്കാരിന് മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നും കേന്ദ്രസര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പദ്ധതിയെ ചിലര്‍ കാര്യങ്ങള്‍ അറിയാതെയും മറ്റു ചിലര്‍ ചില ഉദേശങ്ങളോടെയും എതിര്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഈ സാമ്പത്തിക വർഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് ചേര്‍ന്നതല്ലെന്നും ഇക്കാര്യം ഇ ശ്രീധരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലത്തിന് അനുസരിച്ചുള്ള മാറ്റം എല്ലാ മേഖലകളിലും ഉണ്ടാകണം. അങ്ങനെയല്ലെങ്കിൽ പിന്തള്ളപ്പെട്ട് പോകും. കെറെയില്‍ പദ്ധതി വേണമെന്നാണ് സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

നാടിന്റെ വികസനത്തിനായി എല്ലാവരും ഒരുമിച്ചുനില്‍ക്കണം. നാടിന്റെ വികസനത്തെ ഉറപ്പുവരുത്തലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.