പശ്ചിമ ബംഗാള്‍ ജനാധിപത്യത്തിന്‍റെ ഗ്യാസ് ചേമ്പറെന്ന് ഗവര്‍ണര്‍ ; ഗവര്‍ണറെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്ത് മമത ബാനർജി

single-img
31 January 2022

പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകാറിനെ സോഷ്യൽ മീഡിയയായ ട്വിറ്ററിൽ ബ്ലോക്ക് ചെയ്ത് സംസ്ഥാന മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനം ജനാധിപത്യത്തിന്റെ ഗ്യാസ് ചേമ്പറാണെന്നും മനുഷ്യാവകാശലംഘനങ്ങൾ തുടർക്കഥയാണെന്നും ഇവിടെ നിയമവാഴ്ചയില്ലെന്നും കഴിഞ്ഞദിവസം ധന്‍കാര്‍ പറഞ്ഞിരുന്നു. നേരത്തെ ബിജെപി നേതാവായിരുന്ന ജഗ്ദീപ് ധൻകാര്‍ 2019 ലാണ് ബംഗാളിന്റെ ഗവർണർ ചുമതലയേറ്റെടുത്തത്.

മമതയുടെ വാക്കുകൾ എൻജിൻ: “അദ്ദേഹം ( ഗവർണർ) എന്നെയും സംസ്ഥാന സർക്കാറിനെയും വിമർശിക്കാൻ എന്തെങ്കിലും കാരണം കിട്ടാനായി കാത്തുനിൽക്കുകയാണ്. ചിലപ്പോഴൊക്കെ ധാർമികതക്ക് നിരക്കാത്തതും ഭരണഘടനാ വിരുദ്ധവുമായ കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്.

തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ കരാർ തൊഴിലാളികളെപ്പോളെയാണ് അദ്ദേഹം കാണുന്നത്. അതു കൊണ്ടാണ് അദ്ദേഹത്തെ ഞാൻ ട്വിറ്ററിൽ ബ്ലോക്ക് ചെയ്യാൻ തീരുമാനിച്ചത്”