ഐപിഎൽ 15-ാം സീസൺ ഇന്ത്യയിൽ തന്നെ; ടൂർണമെന്റ് നടക്കുന്നത് കാണികൾ ഇല്ലാതെ

single-img
22 January 2022

ഇത്തവണത്തെ ഐപിഎൽ 15-ാം സീസൺ ഇന്ത്യയിൽ തന്നെ നടക്കും എന്ന് ഉറപ്പായി. എന്നാൽ കാണികളില്ലാതെയാകും ടൂർണമെന്റ് നടക്കുക എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .

വരുന്ന മാർച്ച് 27ന് മത്സരങ്ങൾക്ക് തുടക്കമാകും. മെയ് അവസാനവാരം വരെ ടൂർണമെന്റ് തുടരും. മഹാരാഷ്ട്രയിലെ മുംബൈയിലായിരിക്കും മത്സരങ്ങളെല്ലാം നടക്കുക. പ്രധാനമായും വാങ്കഡെ, ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ(സിസിഐ), ഡിവൈ പാട്ടീൽ സ്റ്റേഡിയങ്ങളാണ് ഐ പിഎല്ലിനായി പരിഗണിക്കുന്ന വേദികൾ.

നേരത്തെ, ഐപിഎൽ 2020 സീസൺ പൂർണമായും യുഎഇയിലായിരുന്നു നടന്നത്. പിന്നാലെ നടന്ന കഴിഞ്ഞ സീസൺ ഇന്ത്യയിൽ കാണികളുടെ സാന്നിധ്യത്തിൽ തന്നെ തുടക്കം കുറിച്ചെങ്കിലും കോവിഡ് പ്രതിസന്ധിക്കിടെ പാതിവഴിയിൽ വസാനിപ്പിക്കുകയും ബാക്കി മത്സരങ്ങൾ യുഎഇയിൽ നടത്തുകയുമായിരുന്നു.