അയോധ്യയിൽ രാമക്ഷേത്രം പണിയുന്നത് അഖിലേഷ് യാദവിന്‌ തടയാനാകുമോ; ചോദ്യവുമായി അമിത് ഷാ

single-img
1 January 2022

അയോധ്യയിൽ രാമക്ഷേത്രം പണിയുന്നത് തടയാനാകുമോയെന്ന് അഖിലേഷ് യാദവ്നോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യുപിയിലെ ബറേലിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പ്രസംഗത്തിൽ എസ്പി നേതാക്കൾക്കെതിരെ രൂക്ഷവിമർശനമാണ് അമിത് ഷാ നടത്തിയത്.

അതേസമയം, നേരത്തെ അഖിലേഷ് യാദവ് ക്ഷേത്രം നിർമ്മിക്കുമെന്ന് പറഞ്ഞിരുന്നു, എന്നാൽ അതിനുള്ള തിയതി അറിയിച്ചുരുന്നില്ല. ഇതിനു പിന്നാലെയാണ് ഇപ്പോൾ അയോധ്യയിൽ രാമക്ഷേത്രം പണിയുന്നത് തടയാനാകുമോയെന്ന അമിത് ഷായുടെ ചോദ്യം ഉണ്ടായത്.

തന്റെ പ്രസംഗത്തിൽ അഖിലേഷ് യാദവ് സർക്കാർ ‘മാഫിയ രാജും’ ‘ഗുണ്ടാരാജും’ പ്രോത്സാഹിപ്പിക്കുകയായിരുന്നെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിൽ വീഴ്ച വരുത്തിയ അഖിലേഷിൽ നിന്നും യുപി തിരിച്ചു പിടിച്ചത് യോഗി ആദിത്യനാഥാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.