ആന്ധ്രയിൽ അധികാരത്തിൽ വന്നാൽ 50 രൂപയ്ക്ക് ഒരു കുപ്പി മദ്യം നൽകു൦; വാഗ്ദാനവുമായി ബിജെപി നേതാവ്

single-img
30 December 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ ആന്ധാപ്രദേശിൽ ബിജെപി അധികാരത്തിലെത്തിയാൽ 50 രൂപയ്ക്ക് ഒരു കുപ്പി മദ്യം നൽകുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സോമു വീർരാജു . മൂന്നു വർഷങ്ങൾക്ക് അപ്പുറം ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ബിജെപി നേതാവിന്റെ ഇപ്പോഴെയുള്ള വാഗ്ദാനം. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിജയവാഡയിൽ നടന്ന സമ്മേളനത്തിലായിരുന്നു സോമു വീർരാജുവിന്റെ പ്രഖ്യാപനം.

ആന്ധ്രയിൽ നിലവിൽ വില കുറഞ്ഞ മദ്യം കൂടിയ വിലയ്ക്കാണ് വിറ്റുകൊണ്ടിരിക്കുന്നതെന്നും വീർരാജു ആരോപിച്ചു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ‘‘ആന്ധ്രയിൽ മദ്യം കഴിക്കുന്നവരായി കുറഞ്ഞത് ഒരു കോടി പേരെങ്കിലുമുണ്ടാകും. അവരുടെ എല്ലാം വോട്ടുകൾ ബിജെപിക്ക് ലഭിക്കുകയാണെങ്കിൽ കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള മദ്യം സംസ്ഥാനത്ത് ലഭ്യമാക്കുമെന്ന് ഉറപ്പു തരുന്നു.

ഇപ്പോൾ ഒരുമാസം 12,000 രൂപയെങ്കിലും ഒരാൾ മദ്യത്തിനായി ചെലവഴിക്കുന്നുണ്ടാകും. ഈ തുകയെല്ലാം ജഗൻമോഹൻ റെഡ്ഡി പിരിച്ചെടുക്കുകയാണ്. അങ്ങിനെ ചെയ്ത ശേഷം അവ നേരിട്ടു കൈമാറുന്ന ക്ഷേമ പദ്ധതികളിലൂടെ തിരിച്ച് നൽകുന്നു. ഇതിനെ തട്ടിപ്പ് എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? ബിജെപി അധികാരത്തിലെത്തിയാൽ ആദ്യ ഘട്ടത്തിൽ 75 രൂപയ്ക്ക് ഒരു കുപ്പി മദ്യം നൽകാം.

തുടർന്ന് ശേഷം സർക്കാർ ഖജനാവിൽ പണം ബാക്കിയാവുകയാണെങ്കിൽ 50 രൂപയ്ക്ക് നല്ല ഗുണമേന്മയുള്ള മദ്യം നൽകുന്നതായിരിക്കും. മൂന്ന് വർഷത്തിനുള്ളിൽ അമരാവതിയിൽ വലിയ വികസനങ്ങൾ കൊണ്ടുവരുമെന്നും കമ്യൂണിസ്റ്റുകാർ ‘കുരയ്ക്കുന്ന പട്ടികൾ’ മാത്രമാണ്. അവരാണ് ഈ രാജ്യം കുട്ടിച്ചോറാക്കിയത്”.