തെരഞ്ഞെടുപ്പ് വീഴ്ച; എസ് രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് സിപിഎമ്മിൽ നിന്ന് പുറത്താക്കാൻ ശുപാർശ

single-img
29 December 2021

തെരഞ്ഞെടുപ്പ് വീഴ്ചയുടെ പേരിൽ ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ നടപടിക്ക് ശുപാര്‍ശ. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റി ശുപാര്‍ശ നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ അഡ്വ. എ. രാജക്കെതിരെ രാജേന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചു എന്നായിരുന്നു പ്രധാന ആരോപണം.

തുടർന്ന് നടന്ന രണ്ടംഗ കമ്മീഷന്റെ അന്വേഷണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ശുപാർശയിൽ അന്തിമ തീരുമാനം സിപിഎം സംസ്ഥാന കമ്മിറ്റിക്ക് വിട്ടു. തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു രാജേന്ദ്രനെതിരെ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം രംഗത്തെത്തിയത്.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിന്മേല്‍ രാജേന്ദ്രനോട് അന്വേഷണ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പക്ഷെരാജേന്ദ്രന്‍ ഇതിന് മറുപടി നല്‍കിയിരുന്നില്ല. മാത്രമല്ല, അടുത്തിടെ നടന്ന പാര്‍ട്ടി പരിപാടികളിലും രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല.