മുല്ലപ്പെരിയാര്‍ അണക്കെട്ട് പകല്‍ തുറക്കണം; തുറക്കുമ്പോള്‍ മര്യാദയ്ക്ക് മുന്നറിയിപ്പ് നല്‍കണം; എംകെ സ്റ്റാലിനെതിരെ എംഎം മണി

single-img
9 December 2021

കേരളത്തിന് ആവശ്യമായ മുന്നറിയിപ്പ് നല്‍കാതെ ഡാം തുറക്കുന്നതിനെതില്‍ തമിഴ്‌നാടിനെതിരെയും മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെയും വിമര്‍ശനവുമായി വിപിഎം നേതാവും എംഎല്‍എയുമായ എം എം. മണി. തമിഴ്‌നാട് അണക്കെട്ട് പകല്‍ തുറക്കണമെന്നും തുറക്കുമ്പോള്‍ മര്യാദയ്ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും എംഎം മണി പറഞ്ഞു.

മാത്രമല്ല, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ശരിയായ നിലപാടല്ല സ്വീകരിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ ഇടപെടാതെ വിഷയം തീരില്ലല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ എന്നത് കേരളത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും ഇതിനായി ക്യാംപയിന്‍ സംഘടിപ്പിക്കണമെന്നും മണി കൂട്ടിച്ചേർത്തു.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം എംഎം മണി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസുകാര്‍ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ട് ചെയ്യേണ്ടത് ഒന്നും ചെയ്തില്ല. ഇപ്പോള്‍ സമരമിരിക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വീട്ടില്‍ പോയിരുന്ന് സമരം ചെയ്താല്‍ മതിയെന്നുമാണ് എംഎം മണി പറഞ്ഞത്.