ന്യൂസിലന്‍ഡിനെ നേരിടുന്ന ഓസ്‌ട്രേലിയ ഭയക്കുന്നത് സ്പിന്നര്‍ ഇഷ് സോധിയെ

single-img
14 November 2021

യുഎഇയിൽ നടക്കുന്ന ടി20 ക്രിക്കറ്റ് ലോക കപ്പില്‍ ന്യൂസിലന്‍ഡിനെ നേരിടാൻ ഇറങ്ങുമ്പോൾ തീർച്ചയായും ഓസ്‌ട്രേലിയ ഭയക്കുക ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ ഇഷ് സോധിയെ ആയിരിക്കും. ഓസ്‌ട്രേലിയൻ ബാറ്റര്‍മാര്‍ക്കെതിരെ പന്തെറിയുന്നത് സോധി ഏറെ ആസ്വദിക്കുന്നതായി അയാളുടെ കരിയറിലെ ഇതുവരെയുള്ള കണക്കുകള്‍ തെളിയിക്കുന്നു.

അന്താരാഷ്‌ട്ര ട്വന്റി20യില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത മൂന്നാമത്തെ ബോളറാണ് സോധി എന്നറിയുമ്പോഴാണ് ഈ ഭീതി എന്തുകൊണ്ടെന്ന് മനസിലാക്കുക. ഒമ്പത് മത്സരങ്ങളില്‍ നിന്നായി 16 വിക്കറ്റുകളാണ് ഓസീസിനെതിരെ സോധി ഇതുവരെ നേടിയത്.

7.38 ആണ് എക്കോണമി. അതേസമയം, വിവിധ മത്സരങ്ങളിൽ ഈ വര്‍ഷം 21 വിക്കറ്റുകള്‍ സോധി സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ ഓസ്‌ട്രേലിയയുമായി സ്വന്തം നാട്ടില്‍ നടന്ന പരമ്പരയില്‍ 13 വിക്കറ്റുകള്‍ സോധി സ്വന്തമാക്കിയിരുന്നു. അന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ചിനെയും മാര്‍ക്വസ് സ്‌റ്റോയ്‌നിസിനെയും മൂന്ന് തവണ വീതം സോധി പുറത്താക്കി.