അസംഗഢ് ആര്യംഗഢാക്കി മാറ്റും; പേര് മാറ്റുന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് യോഗി ആദിത്യനാഥ്

single-img
13 November 2021

യുപിയിലെ നഗരമായ അസംഗഢിന്റെ പേര് മാറ്റുമെന്ന സൂചന നല്‍കി സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് ബിജെപി സംഘടിപ്പിച്ച അസംഗഢില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അസംഗഢില്‍ ഇന്ന് ഒരു സര്‍വകലാശാലക്ക് ശിലയിട്ടു. അസംഗഢ് ഇനി നമ്മൾ ആര്യംഗഢാക്കി മാറ്റും. ഈ കാര്യത്തിൽ യാതൊരു സംശയവുമില്ല’-അദ്ദേഹം പറഞ്ഞു. അതേസമയം, യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ അഖിലേഷ് യാദവ് വിമര്‍ശിച്ചു. യോഗിയും അമിത് ഷായും അസംഗഢിലെ വികസനം കണാന്‍ പോയിട്ടുണ്ട്. അവസാന നാലര വര്‍ഷമായി മുഖ്യമന്ത്രി ഒരു പദ്ധതിയും ഉദ്ഘാടനം ചെയ്തിട്ടില്ല.

അതിനാൽ തന്നെ ജനം അദ്ദേഹത്തെ വിശ്വസിക്കില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. മാത്രമല്ല, നഗരങ്ങളും പേരും നിറവും മാറ്റലാണ് യുപി മുഖ്യമന്ത്രി പ്രധാനമായി ചെയ്യുന്നതെന്നും അഖിലേഷ് യാദവ് ആരോപിച്ചു.