ദേശീയ ഗുസ്തി താരം നിഷ ദഹിയയും സഹോദരനും വെടിയേറ്റ് മരിച്ചു

single-img
10 November 2021

ദേശീയ ഗുസ്തി താരം നിഷ ദഹിയയും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ടു. ഹരിയാനയിലെ സോനിപത്തിൽ പ്രവർത്തിക്കുന്ന സുശീൽകുമാർ അക്കാദമിയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ നിഷയുടെ അമ്മയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

അതേസമയം വെടിവയ്പ്പിന് പിന്നിലുള്ളവരെ ഇതുവരെയും കണ്ടെത്താനായില്ല. കഴിഞ്ഞ വെള്ളിയാഴ്ച സെബിയയിലെ ബെൽഗ്രേഡ് അണ്ടർ 23 ചാമ്പ്യൻ ഷിപ്പിൽ വെങ്കല മെഡൽ നേടിയ നിഷയെ ഇന്ന് രാവിലെ പ്രധാന മന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചിരുന്നു. രാജ്യത്തിനായി അണ്ടർ 23 ലോക ചാമ്പ്യൻഷിപ്പിൽ 65 കിലോഗ്രാം വിഭാഗത്തിലാണ് നിഷ ദഹിയ വെങ്കലം സ്വന്തമാക്കിയത്.