ശബ്ദ പരിശോധന കേന്ദ്ര സർക്കാറിന് കീഴിലുള്ള ലാബിൽ നടത്തണമെന്ന് കെ സുരേന്ദ്രൻ; ആവശ്യം കോടതി തള്ളി

single-img
10 November 2021

കേരളത്തിൽ ഏറെ രാഷ്ട്രീയ വിവാദമായി മാറിയ നിയമസഭാ കോഴ കേസിൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കോടതിയിൽ തിരിച്ചടി. കേസിന് ആവശ്യമായ ശബ്ദ പരിശോധന കേന്ദ്ര സർക്കാറിന് കീഴിലുള്ള ഫൊറൻസിക് ലബോറട്ടറിയിൽ നടത്തണമെന്ന ആവശ്യം ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിക്കളഞ്ഞു.

ഇതോടുകൂടി ശബ്ദ സാമ്പിൾ പരിശോധന സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ തന്നെ നടത്തുമെന്ന് അന്വേഷണ സംഘം അറിയിക്കുകയും ചെയ്തു. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയാകുന്നതിന് വേണ്ടി, ജെ ആർ.പി നേതാവ് സി.കെ ജാനുവിന് സുരേന്ദ്രൻ 35 ലക്ഷം രൂപ കോഴ നൽകിയെന്ന ആരോപണത്തിന്മേലുള്ള അന്വേഷണമാണ് നടക്കുന്നത്.

ഈ കേസിൽ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ജെ ആർ പി ട്രഷറർ പ്രസീത അഴീക്കോടും തമ്മിലുണ്ടായ ഫോൺ സംഭാഷണമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.