മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നു; ഇടുക്കി ഡാമിൽ അലര്‍ട്ട് നല്‍കി

single-img
29 October 2021

ജലനിരപ്പ് ഉയർന്നതോടെ ഇന്ന് രാവിലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നു. 3, 4 എന്നീ ഓരോ ഷട്ടറുകളും 35 സെന്റീമീറ്റർ വീതമാണ് തുറന്നത്. നേരത്തെ മൂന്ന് വർഷം മുമ്പാണ് ഇതിനു മുമ്പ് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നത്.നിലവിൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച് 138 അടി പിന്നിട്ടതോടെയാണ് തമിഴ്‌നാട് രണ്ട് ഷട്ടറുകള്‍ തുറന്നത്.

ഇപ്പോൾ ആദ്യം വെള്ളമെത്തുന്നത് വള്ളക്കടവിലാണ്. ഷട്ടർ തുറന്നശേഷം ഏകദേശം നാല്പതു മിനിറ്റുകൾ എടുത്താണ് വെള്ളം വള്ളക്കടവിൽ എത്തുക.ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.32 അടി എത്തിയതോടെ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളമൊഴുകിയെത്തുന്ന ഇടുക്കി ഡാമും അടിയന്തര സാഹചര്യമുണ്ടായാൽ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിക്കുകയും ചെയ്തു.