ഗോഡ്സെക്ക് സിന്ദാബാദ് വിളിക്കുന്നവര്‍ രാജ്യത്തെ അപമാനിക്കുകയാണ്: വരുണ്‍ ഗാന്ധി

single-img
3 October 2021

രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെ പുകഴ്ത്തുന്നവര്‍ക്കെതിരേ വിമര്‍ശനവുമായി ബി ജെ പി നേതാവ് വരുണ്‍ ഗാന്ധി. ഇത്തരക്കാര്‍ നമ്മുടെ രാജ്യത്തെ അപമാനിക്കുകയാണെന്നും ഇവരെ പരസ്യമായി നാണംകെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ട്വിറ്ററില്‍ എഴുതി.

ഇന്ത്യ ആത്മീയമായി എക്കാലവും ഒരു വന്‍ ശക്തിയായിരുന്നു. ഈ രാജ്യത്തിന്റെ ആത്മീയതയ്ക്ക് ലോകത്തിന്റെ അംഗീകാരം ലഭ്യമായത് മഹാത്മാ ഗാന്ധിയുടെ പ്രവൃത്തികളിലൂടെയാണ്. അതുകൊണ്ടുതന്നെ ഗോഡ്സിസെയ്ക്ക്ന്ദാബാദ് വിളിക്കുന്നവര്‍ രാജ്യത്തെ അപമാനിക്കുകയാണ്, അദ്ദേഹം പറയുന്നു.

ഗോഡ്സെയെ പുകഴ്ത്തുന്നത് മാനസികമായി അസ്വാസ്ഥ്യമുള്ളവരാണെന്നും അങ്ങിനെയുള്ളവരെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ അനുവദിച്ചുകൂടെന്നും വരുണ്‍ ഗാന്ധി പറയുന്നു. ഇവരെ പരസ്യമായി നാണംകെടുത്തുകയാണ് വേണ്ടതെന്നും വരുണ്‍ ഗാന്ധി അഭിപ്രായപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ ജന്മവാര്‍ഷികത്തില്‍ നാഥുറാം ഗോഡ്സെയ്ക്ക് സിന്ദാബാദ് വിളിച്ചുകൊണ്ടുള്ള ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയതിന് പിന്നാലെയാണ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം.