സിനിമ ഇല്ലാത്തതിനാൽ തുണിയുടെ അളവ് കുറച്ചു എന്നൊക്കെയുള്ള കമന്റ്സ് ബോറടിച്ചു: സനുഷ


ബാലതാരമായി മലയാള സിനിമയില്‍ എത്തി, ഇപ്പോള്‍ നായികയായി മാറിയ സനുഷ തന്റെ ഗ്ലാമറസായുള്ള ഫോട്ടോ ഷൂട്ടുമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. വനിതാ മാസികയായ ഗൃഹലക്ഷ്മിക്ക് വേണ്ടി നടത്തിയ ഷൂട്ടിലെ ഈ ചിത്രങ്ങളുടെ താഴെ സദാചാരക്കാര് സനുഷയെ മോശം ഭാഷയിൽ പരാമർശിച്ചുകൊണ്ട് എത്തുകയും ചെയ്തു.
ഇവര്‍ക്കുള്ള മറുപടിയില്‍ തന്റെ നിലപാട് അൽപ്പം കൂടി കടുപ്പിച്ചിരിക്കുകയാണ് സനുഷ ” ഇപ്പോള്‍
സിനിമ ഇല്ലാത്തതിനാൽ തുണിയൂരി അല്ലെങ്കിൽ തുണിയുടെ അളവ് കുറച്ചും എന്നൊക്കെയുള്ള കമന്റ്സ് ബോറടിച്ചു എന്നും കൂടുതൽ ഇന്ററസ്റ്റിങ് മറുപടികൾ തരാൻ പറ്റിയ, വൃത്തികേടുകൾ വിളിച്ച് പറയാത്തതുമായ കമന്റ്സ് പ്രതീക്ഷിച്ച് കൊള്ളുന്നുവെന്നും അറിയിച്ച്കൊണ്ട്, – സസ്സ്നേഹം സനുഷ സന്തോഷ്.- എന്നായിരുന്നു സനുഷയുടെ വാചകം
നിലവില്‍ ദീര്‍ഘ കാലത്തെ ഇടവേളയ്ക്ക് ശേഷം സനുഷ സിനിമയിലേക്ക് മടങ്ങിവരികയാണ്. ‘ഒരുമുറൈ വന്ത് പാർത്തായ’ ആണ് ഏറ്റവും ഒടുവിൽ സനുഷ നായികാ വേഷം ചെയ്ത മലയാള ചിത്രം