പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഒരു പ്രശ്‌നമേയല്ല; പ്രതിപക്ഷത്തിനെതിരെ കേന്ദ്ര പാര്‍ലമെന്റ് കാര്യ മന്ത്രി

single-img
30 July 2021

നിരന്തരമായി പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോഴും അതിനെ വകവെക്കാതെ കേന്ദ്ര പാര്‍ലമെന്റ് കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. ഈ ” ഈ രാജ്യത്തെ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളുണ്ട്. അത് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്,” ജോഷി പറഞ്ഞു.

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുകയും ചെയ്തെങ്കിലും വിഷയത്തില്‍ കേന്ദ്രം കാര്യമായ നടപടികളൊന്നും ഇതുവരെ എടുത്തിട്ടില്ല. അതേസമയം, പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കുന്ന പാര്‍ലമെന്ററി പാനലിന്‍റെ മുന്നില്‍ ഹാജരാവാത്ത കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യവുമായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ശശി തരൂര്‍ കത്ത് അയച്ചു.