സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കില്ല: നിര്‍മല സീതാരാമന്‍

single-img
26 July 2021

രാജ്യമാകെ ഉണ്ടായ കോവിഡ് വൈറസ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക ബാധ്യത മറികടക്കാന്‍ കൂടുതല്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ന് ലോക്‌സഭയിലെ ഒരു എം പിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നുമന്ത്രി.

2020-21 കാലഘട്ടത്തില്‍ രാജ്യത്തിന്റെ ജി ഡി പി 7.3 ശതമാനത്തോളം ചുരുങ്ങിയെങ്കിലും സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം ഇപ്പോഴും ശക്തമായി നിലകൊള്ളുന്നു എന്നായിരുന്നു മന്ത്രി പറഞ്ഞത്. മാത്രമല്ല, ഇപ്പോള്‍ കേന്ദ്രത്തിന്റെ ആത്മനിര്‍ഭര്‍ ഭാരത് മിഷന്റെ കൂടി പിന്തുണയോടെ സാമ്പത്തിക രംഗം ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാതിയില്‍ തിരിച്ചുവരവിന്റെ പാദയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.