അഫ്‌ഗാനിൽ താലിബാന്‍ സ്ത്രീകളെ ലക്ഷ്യമിടുന്നു; 15 ന് മുകളിലുള്ള സ്ത്രീകളുടെ വിവരങ്ങള്‍ നല്‍കാന്‍ പ്രദേശിക മതനേതാക്കളോട് ആവശ്യപ്പെട്ടു

single-img
17 July 2021

നാറ്റോ സഖ്യ പിന്‍വാങ്ങലിനു ശേഷം വീണ്ടും അഫ്ഗാനില്‍ ആധിപത്യം സ്ഥാപിക്കുന്ന തീവ്രവാദ സംഘടന താലിബാന്‍ സ്ത്രീകളെ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി പ്രദേശിക മതനേതാക്കളില്‍ നിന്ന് 15 ന് മുകളിലുള്ളതും, വിധവകളായ 45 വയസിന് താഴെയുള്ളതുമായ സ്ത്രീകളുടെ വിവരങ്ങള്‍ നല്‍കാന്‍ താലിബാന്‍ ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട താലിബാന്‍ സാംസ്കാരിക വിഭാഗത്തിന്‍റെ നോട്ടീസ് അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തകര്‍ അടക്കം പുറത്തുവിട്ടിട്ടുണ്ട്. ദ സണ്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം പൊരുതുന്ന പോരാളികള്‍ക്കായി 15 ന് മുകളിലുള്ളതും, 45ന് കീഴിലുള്ള വിധവകളായതുമായ സ്ത്രീകളുടെ ലിസ്റ്റ് ഒരോ സ്ഥലത്തെയും ഇമാമുമാരും, മൊല്ലമാരും നല്‍കണമെന്ന് താലിബാന്‍ കള്‍ച്ചറല്‍ കമ്മീഷന്‍ നോട്ടീസ് നല്‍കി.

കഴിഞ്ഞ മാസത്തില്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെ, ഇറാന്‍, പാക്സ്ഥാന്‍, ഉസ്ബകിസ്ഥാന്‍, തജക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ അഫ്ഗാന്‍ അതിര്‍ത്തിയിലെ നിരവധി ജില്ലകളുടെ അധിപത്യം താലിബാന്‍ പിടിച്ചെടുത്തിരുന്നു. ഇതുപോലുള്ള സ്ഥലങ്ങളിലാണ് ഈ നോട്ടീസ് നല്‍കിയിരിക്കുന്നത്.