ബിജെപി നേതാവിന്റെ കാർ ആക്രമിച്ചെന്ന് ആരോപണം; 100 കർഷകർക്കെതിരെ രാജ്യദ്രോഹ കേസ് ചുമത്തി

15 July 2021

ഹരിയാനയിലെ ബിജെപി നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ രണ്‍ബീര്‍ ഗാങ്വായുടെ കാര്‍ ആക്രമിച്ചുവെന്ന് ആരോപിച്ച് 100 കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹ കേസ് ചുമത്തി. സംസ്ഥാനത്തെ സിര്‍സ ജില്ലയില്‍ ജൂലൈ 11നാണ് സംഭവമുണ്ടായത്. അതെ ദിവസം തന്നെ കർഷകർക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഇവർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് പുറമേ കൊലപാതക ശ്രമവും പോലീസ് ചുമത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായ സമരത്തിനിടെയാണ് രണ്‍ബീര്‍ ഗാങ്വായുടെ കാറിനു നേരെ ആക്രമണം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം, സംയുക്ത കിസാന്‍ മോര്‍ച്ച, കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹം ചുമത്തി കേസെടുത്ത നടപടിയെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.