ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസ അനുവദിക്കില്ല; താത്കാലിക നിര്‍ത്തിവെക്കലുമായി ബഹ്റൈന്‍

single-img
13 June 2021

ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്ക് പുതിയ തൊഴിൽ വിസകള്‍ അനുവദിക്കുന്നത് ബഹ്റൈൻ താത്കാലികമായി നിർത്തിവെച്ചു. ഈ രാജ്യങ്ങള്‍ റെഡ് ലിസ്റ്റിൽ ഉള്‍പ്പെട്ടതിനെ തുടർന്നാണ് പുതിയ വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിർത്തി വെച്ചത്.

ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ലിസ്റ്റിൽ ഉൾപ്പെട്ടത്. പട്ടികയിലെ രാജ്യങ്ങളിലെ കൊവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായ ശേഷമേ വിസ നൽകൽ പുനഃരാരംഭിക്കൂ എന്ന് ബഹ്റൈൻ അറിയിച്ചിട്ടുണ്ട്.