കൊവിഡ് മരുന്നുകൾക്ക് ശശി തരൂരാണോ പേരിട്ടത്; ട്രോളുമായി തെലങ്കാന മന്ത്രി

single-img
21 May 2021

രാജ്യത്ത് വിതരണം ചെയ്യുന്ന കൊവിഡ് മരുന്നുകളുടെ പേരിൽ ആണ് ഇപ്പോൾ ട്വിറ്ററിൽ ഇപ്പോൾ ട്രോളുകൾ നിറയുന്നത്. ഇക്കാര്യത്തിൽ ട്വിറ്ററില്‍ ശശി തരൂരിനെ ട്രോളി തെലങ്കാന മന്ത്രി കെടി രാമറാവു വരെ രം​ഗത്തെത്തിയിരിക്കുകയാണ്. കാടുകട്ടിയായ കൊവിഡ് മരുന്നുകൾക്ക് ശശി തരൂരാണോ പേരിട്ടതെന്ന് കെ ടി രാമറാവു ട്വിറ്ററില്‍ ചോദിക്കുന്നു.

എന്നാൽ ഇക്കാര്യത്തിൽ താന്‍ കുറ്റക്കാരനല്ലെന്ന് മറുപടി നല്‍കിയ ശശി തരൂ‍ർ, താനായിരുന്നെങ്കില്‍ കൊറോണിലെന്നോ ഗോകൊറോണാഗോയെന്നോ പേരിടുമായിരുന്നെന്നും മറുപടിയായി ട്വീറ്റ് ചെയ്തു. ഇരുവരുടെയും ട്വീറ്റുകൾ ആയിരക്കണക്കിന് പേരാണ് പങ്കുവച്ചത്. അതേസമയം ധാരാളം ആളുകൾ രസകരമായ മറുപടികളും നൽകിയിട്ടുണ്ട്. ശശി തരൂരിന്റെ ട്വീറ്റുകളും ഇം​ഗ്ലീഷ് പദപ്രയോ​ഗങ്ങളും സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചാ വിഷയമാണ്.