ഗാസയില്‍ നടക്കുന്നത് യുദ്ധം; ഇസ്രയേല്‍ സംഘർഷങ്ങൾ നിര്‍ത്തണമെന്ന് ഐക്യരാഷ്ട്രസഭാ മേധാവി

single-img
17 May 2021

പാലസ്തീനിൽ ഹമാസിനെതിരെ ഇസ്രയേല്‍ സംഘർഷങ്ങൾ നിര്‍ത്തണമെന്ന് ഐക്യരാഷ്ട്രസഭ മേധാവി ആവശ്യപ്പെട്ടു. ഗാസയില്‍ ഇപ്പോൾ നടക്കുന്നത് യുദ്ധമാണെന്നും ഇരുരാജ്യങ്ങളും അക്രമങ്ങൾ അവസാനിപ്പിച്ച് പിന്മാറണമെന്നും അന്‍റോണിയോ ഗുട്ടാറസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഇപ്പോഴും ഇസ്രയേല്‍-പലസ്തീന്‍ സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും ഐക്യരാഷ്ട്രസഭ നടത്തുന്നുണ്ട്. തങ്ങളുടെ മധ്യസ്ഥത ശ്രമങ്ങള്‍ക്ക് ഉടന്‍ ഫലമുണ്ടാകുമെന്നാണ് കരുതുന്നതെന്നും സംഘർഷങ്ങൾ കുറേ മനുഷ്യജീവനുകള്‍ പൊലിയാനും കോടിക്കണക്കിന് തുകയുടെ നാശനഷ്ടങ്ങള്‍ക്കും മാത്രമാണ് കാരണമായിട്ടുള്ളത്. ഇത്തരം പോരാട്ടം ശാന്തിയും സമാധാനവും ഒരിക്കലും കൊണ്ടുവരില്ല.’ അന്‍റോണിയോ ഗുട്ടാറസ് പറഞ്ഞു.

അതേസമയം, ഐക്യരാഷ്ട്രസഭ ഉൾപ്പെടെ ഇസ്രയേലിന്‍റെ പക്ഷത്താണെന്നും ഹമാസിനെതിരായ പോരാട്ടം പാലസ്തീനെതിരായ പോരാട്ടമാകാതിരിക്കാന്‍ ഒരു ശ്രമവും നടത്തുന്നില്ലെന്നും പാലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍ മല്‍കി ആരോപിച്ചിരുന്നു.