അടിയന്തര ശസ്ത്രക്രിയയ്ക്കായി മന്‍സൂര്‍ അലി ഖാന്‍ അത്യാഹിത വിഭാഗത്തില്‍

single-img
10 May 2021

പ്രശസ്ത തമിഴ് നടന്‍ മന്‍സൂര്‍ അലിഖാനെ ഇന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ പ്രശ്നനഗ്ല്‍ അഭിമുഖീകരിക്കുന്നതിനെ തുടര്‍ന്നാണ് താരത്തെ ആശുപതിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.

നേരത്തെ നടന്‍ വിവേകിന്‍റെ മരണത്തെ തുടര്‍ന്ന് കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട ഇത്തരത്തില്‍ ഒരു രോഗമില്ല എന്ന മന്‍സൂറിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഈ പ്രസ്താവനയില്‍ നടനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. സമൂഹത്തില്‍ വ്യാജപ്രചാരണം നടത്തിയതിന് മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു.