ലോക്ഡൗൺ സമയം സർക്കാർ സൗജന്യ കി‌റ്റുകൾ വിതരണം ചെയ്യും: മുഖ്യമന്ത്രി

single-img
7 May 2021

കേരളത്തിൽ നാളെ മുതൽ ലോക്ഡൗണായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കൊണ്ട് കൊവിഡ് രോഗം കുറഞ്ഞില്ലെന്നും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു.

പ്രതീക്ഷിക്കുന്നപോലെ രോഗികളുടെ എണ്ണം കുറയാതെ വരുമ്പോൾ മരണപ്പെടുന്നവരുടെ എണ്ണം കൂടും. ഈ രീതിയിലുള്ള സാഹചര്യം ഒഴിവാക്കാനാണ് ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.ഇതോടൊപ്പം തന്നെ ലോക്ഡൗൺ സമയത്ത് സർക്കാർ സൗജന്യ കി‌റ്റുകൾ വിതരണം ചെയ്യും. ഇതര സംസ്ഥാന തൊഴിലാളികൾക്കും കി‌റ്റ് ലഭ്യമാകും.

ലോക്ഡൗണിൽ ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിലേ പ്രവർത്തിക്കാവൂ എന്നും ലോക്ഡൗൺ കാലത്ത് വീടുകളിൽ പണപ്പിരിവ് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ ദിവസങ്ങളിൽ വർക്‌ഷോപ്പുകൾക്ക് ശനി,ഞായർ മാത്രം പ്രവർത്തിക്കാൻ അനുമതിയുള‌ളൂ.